ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്‍ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്റെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
Related News
മുത്തൂറ്റ് സമരം തുടരും: സര്‍ക്കാര്‍ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും
മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുത്തൂറ്റ് മാനേജ്മെന്റ്. കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നത്. യോജിപ്പിനുള്ള ശ്രമങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. ആവശ്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെ […]
സ്വാമി ഹന്‍സ്ദേവാചാര്യ റോഡപകടത്തില്‍ മരിച്ചു
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യമുയര്‍ത്തി ഉയര്‍ന്നുവന്ന രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാനികളിലൊരാളായ സ്വാമി ഹന്‍സ്ദേവാചാര്യ, റോഡപകടത്തില്‍ കൊല്ലപ്പെട്ടു. യു.പിയിലെ ഉന്നാവോ ജില്ലയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നു മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബന്മറൌ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആഗ്ര- ലക്നൌ അതിവേഗ പാതയില്‍ ദേവ്ഖരി ഗ്രാമത്തില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രയാഗ്രാജില് നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന […]
ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവി ഏല്‍പ്പിച്ചത്. നിയമസഭയ്ക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമെന്നും വി.ഡി സതീശന് വ്യക്തമാക്കി. ‘സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിര്‍മാണം […]