തമിഴ്നാട് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് പൊലീസ്. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ഒലവക്കോട് നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.
Related News
കെ.എം മാണിയെ അനുസ്മരിച്ച് കേരള നിയമസഭ
അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ .എം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കെ .എം മാണി അനുസ്മരണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു മാണിയുടെ നഷ്ടം നികത്താനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട […]
ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺകരയിൽ സിഗ്നലിന് സമീപം പ്രദീപിന്റെ പുറകിലുണ്ടായിരുന്ന ബൈക്ക് ഹോൺ മുഴക്കി. പ്രദീപാണ് ഹോൺ മുഴക്കിയതെന്നാരോപിച്ച് മുൻപിൽ പോയിരുന്ന ബൈക്കിലെ യുവാക്കൾ പ്രദീപിനെ മർദിക്കുകയായിരുന്നു. ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടർന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് ചികിത്സ […]
എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്കി എന്‍.ഐ.എ; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്
സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്റെ സാന്നിധ്യമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന നിർദേശം നൽകിയിരിക്കെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്കുന്ന വിവരം. മുൻകൂർ ജാമ്യാപേക്ഷക്കായുള്ള നീക്കം ശിവശങ്കര്‍ ഊര്‍ജ്ജിതമാക്കി. സ്വർണ കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്റെ സാന്നിധ്യമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്. […]