ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്.
സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഗുരുതര സുരക്ഷാ പിഴവ്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബിൽഗേറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്- ‘കോവിഡ് കാരണം ഞാൻ എന്റെ സമൂഹത്തിന് തിരികെ നൽകുകയാണ്! താഴെ നൽകിയിരിക്കുന്ന എന്റെ വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്കോയിന്റെ ഇരട്ടി തുക ഞാൻ നിങ്ങൾക്ക് നൽകും. 1000 ഡോളർ നൽകിയാൽ ഞാൻ 2000 ഡോളർ തിരികെ നൽകും- bc1qxy2kgdygjrsqtzq2n0yrf2493p83kkfjhx0wlh അടുത്ത 30 മിനിറ്റ് വരെ മാത്രമേ ഈ സേവനമുണ്ടാകൂ! ആഹ്ലാദിക്കൂ’ എന്നാണ് ട്വീറ്റ്.
ടെസ്ല ഉടമ എലോണ്‍ മസ്ക്, ബ്ലൂംബർഗ് സഹസ്ഥാപകനായ മൈക്കൽ ബ്ലൂംബർഗ്, അമേരിക്കൻ റാപ്പർ കന്യെ വെസ്റ്റ്, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡൻ, അടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടിലും പ്രത്യക്ഷപ്പെട്ടത് സമാന സന്ദേശമാണ്.
സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തെത്തി. പിഴവുകൾ തിരുത്തുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ട്വിറ്റർ പ്രതികരിച്ചു.
We are aware of a security incident impacting accounts on Twitter. We are investigating and taking steps to fix it. We will update everyone shortly.
— Twitter Support (@TwitterSupport) July 15, 2020