നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.
Related News
ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ
ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കർഷകരെ മനേസറിൽവച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കർഷകർ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷാസംവിധാനം പൊലീസ് കൂടുതൽ കർശനമാക്കി. നാലാംവട്ട ചർച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയർവർഗങ്ങൾ, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വർഷത്തേക്ക് താങ്ങുവില നൽകാമെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കർഷകർ പറഞ്ഞു. കരാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ […]
തർക്കം തീരാതെ കേരളാ കോൺഗ്രസ്; കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം
യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം. രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പാർട്ടി വർക്കിംഗ് ചെയർമാൻ പ്രഖ്യാപിക്കുമെന്ന് സി.എഫ് തോമസ് പറഞ്ഞു. ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം കുട്ടനാട്ടിൽ ചേർന്നു. അതേസമയം ഒറ്റയ്ക്ക് ആർക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. അച്ഛൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മകൻ മാറ്റണ്ട എന്നാണ് കുട്ടനാട് സീറ്റിനെ സംബന്ധിച്ച് ജോസഫ് വിഭാഗത്തിന് പറയാനുള്ളത്. 2016ൽ കെ.എം. മാണി പ്രഖ്യാപിച്ച സ്ഥാനാർത്ഥി ജേക്കബ് എബ്രഹാം തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാകും. കേരള […]
ഇന്നസെന്റിനെതിരായ ആരോപണം : മറുപടിയുമായി എല്‍.ഡി.എഫ് നേതാക്കള്‍
ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തെ പ്രതിരോധിച്ചാണ് എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ തുടങ്ങിയവരുള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നത്. എം.പിയുടെ പ്രോഗ്രസ് […]