കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മലയാളി ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കാലത്ത് 8.55 ന് കരിപ്പുരിലെത്തിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം, വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടിയിലെ ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട്ടിലെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാാണ് വി.വി.വസന്തകുമാർ. സി.ആര്.പി.എഫ്. 82-ാം ബറ്റാലിയന് അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് കുടുംബം.
Related News
ലഖിംപൂർ ഖേരി; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ […]
ലോക്ക്ഡൗണിനു ശേഷമെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’: പ്രേക്ഷകരെ സ്വാഗതം ചെയ്തു ജയസൂര്യയും പ്രജേഷ് സെന്നും
കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായി ” വെള്ളം “. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ജയസൂര്യയാണ്. സംവിധായകനും ജയസൂര്യയും പ്രേക്ഷകരെ തീയേറ്ററിലേക്ക് സ്വാഗതം ചെയ്തു. ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക. ക്യാപ്റ്റൻ നു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വെള്ളം “. ലോക്കഡൗണിനു മുൻപേ ചിത്രത്തിന്റെ പണികൾ പൂർത്തിയായെങ്കിലും ഏപ്രിൽ റിലീസ് ആയി ഉദ്ദേശിച്ച ചിത്രം ലോക്ക്ഡൌൺ മൂലം മാറ്റിവെക്കുകയായിരുന്നു. […]
ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; നിയന്ത്രണം ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാല്‍
സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതം തടസപ്പെടും. ജനശതാബ്ദി എക്സ്പ്രസ് ഇരുഭാഗത്തേക്കും ഇന്ന് സര്‍വീസ് നടത്തില്ല. രപതിസാഗര്‍ എക്സ്പ്രസ് സര്‍വീസിന് ഭാഗിക നിയന്ത്രണം ഇന്നുണ്ടാകും. ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാലാണ് ഇന്ന് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് എന്നിവ റദ്ദാക്കി. രപ്തി സാഗര്‍ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ […]