India National

ഫേസ്‍ബുക്ക്, ടിക്‍ടോക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകള്‍ ഫോണില്‍ നിന്ന് കളയണം

ആപ്പുകൾ മൊബൈൽ ഫോണിൽ നിന്ന് നീക്കാൻ സൈനികർക്ക് നിർദേശം. ഫേസ്‍ബുക്കും ടിക്‍ടോകും ഇൻസ്റ്റഗ്രാമും പബ്ജിയും ഉൾപ്പെടെയുള്ളവ നീക്കാനാണ് നിർദ്ദേശം. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങൾ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം മൊബൈൽ ആപ്പുകൾ നീക്കണം. സൈനികരുടെ അക്കൗണ്ടുകൾ വഴി നിർണായക വിവരങ്ങൾ ചോർത്താൻ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 29ന് 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു.

നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്‌സാപ്പ് ഇല്ല. ഡേറ്റിങ് ആപ്പുകളായ ടിന്‍ഡര്‍, കോച്ച് സര്‍ഫിംഗ്, വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ട് പോലുള്ള ആപ്പുകളും നീക്കം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.