കൂട്ടം കൂടി നിൽക്കുന്നവരെ നീക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കാത്ത കടകൾ അടപ്പിക്കുകയും ചെയ്തു. മാസ്ക് ഇടാത്തവരെ കസ്റ്റഡിയിൽ എടുത്തു.
ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൌണ്‍ വേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആലുവ മാർക്കറ്റ് കർശന നിബന്ധനകളോടെ തുറക്കും. മാര്‍ക്കറ്റില്‍ ഹോൾസെയിൽ വിൽപന മാത്രമേ അനുവദിക്കൂ എന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു.
കൊച്ചിയിൽ കർശന പരിശോധനയാണ് നടത്തുന്നത്. എസിപി ലാൽജിയുടെ നേതൃത്വത്തിലാണ് പരിശോധന. നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വെട്ടുറോഡ് പോലീസ് റോഡ് ബ്ലോക്ക് ചെയ്താണ് പരിശോധന. നഗരത്തിലേക്കുള്ള പ്രവശനം പൂർണ്ണമായും വിലക്കിയിരിക്കുകയാണ്. കൂട്ടം കൂടി നിൽക്കുന്നവരെ നീക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കാത്ത കടകൾ അടപ്പിക്കുകയും ചെയ്തു. കലൂർ മാർക്കറ്റിലെ രണ്ട് കടകൾ അടപ്പിച്ചു. മാസ്ക് ഇടാത്തവരെ കസ്റ്റഡിയിൽ എടുത്തു.
എറണാകുളത്ത് 6 പുതിയ കണ്ടെയ‍്‍ന്‍മെന്റ് സോണുകള്‍. പളളിപ്പുറം ഗ്രാമ പഞ്ചായത്തിലെ 3, 21, 22 വാര്‍ഡുകളും, മുനമ്പത്തെ രണ്ട് ഫിഷിങ് ഹാര്‍ബറുകളും മാര്‍ക്കറ്റും അടച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് 3,4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കണ്ടെയ‍്‍ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.