പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യു.എന്‍ പറഞ്ഞു.
Related News
ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍
ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഇന്ത്യയിലാദ്യമായി മാലിദ്വീപുകളിലേതുപോലെ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 800 കോടി രൂപ ചിലവില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.(water villas lakshadweep) ‘ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കും. 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സൗകര്യങ്ങളില്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മിക്കുക’. പട്ടേല്‍ ട്വീറ്റ് ചെയ്തു.ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം […]
ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന് വിഷയത്തില്‍ മോദി
യുക്രൈന്-റഷ്യ വിഷയം ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധം നീണ്ടുനില്ക്കാതെ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു. ‘യുക്രൈനില്‍ അധിവേശം ആരംഭിച്ചതുമുതല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഞങ്ങള്‍ മുന്നോട്ടുവച്ചത് വെടിനിര്‍ത്തല്‍ ആശയവും ചര്‍ച്ചകളുമായിരുന്നു. ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല. എല്ലാവര്ക്കും നഷ്ടവും തോല്‍വിയും മാത്രമാണുണ്ടാകുക. എന്തുതന്നെയായാലും സമാധാനത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. മാനുഷികാഘാതകങ്ങള്‍ക്കുപുറമേ എണ്ണവിലയിലും ആഗോള ഭക്ഷ്യവിതരണത്തിലുമാണ് നഷ്ടമുണ്ടാകുന്നുവെന്ന് പറഞ്ഞ മോദി, പക്ഷേ […]
കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം
കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക് നിസ്സാര പരുക്കറ്റു. നിലവിൽ വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. മുൻകരുതൽ നടപടിയായി ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു.