ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ. ഇതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി.