ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ. ഭീകരര്‍ക്കായി പുല്‍വാമ അടക്കമുള്ളിടങ്ങളില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മുകാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് പ്രത്യേക ഉപസമിതി യോഗം പുരോഗമിക്കുകയാണ്. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന് പ്രതികരിച്ചു.
Related News
ചിന്നക്കനാൽ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ഇടുക്കി ശാന്തമ്പാറ ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രതി ബോബിന്റെ ചിത്രങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതും മൊഴി ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമാണ് നടപടി. രാജാക്കാട് എസ്.ഐക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ […]
എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പുറത്താക്കിയ എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ഈ സമ്മേളന കാലയളവില്‍ സഭയില്‍ ഇരിക്കില്ലെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രമേയം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെന്ഷന് നടപടിയെന്ന് സഭാധ്യക്ഷന് വെങ്കയ്യ നായിഡു വ്യക്തമാക്കി. എം.പിമാര്‍ ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്ന് കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എല്ലാ വിളകള്‍ക്കും സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശ പ്രകാരമുളള മിനിമം […]
നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ മിസോറാം ബാലനെ ആദരിച്ച് സ്കൂള്‍
സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ മിസോറാം ബാലന്റെ നിഷ്കളങ്കത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഡെറക്ക് സി ലല്‍ക്കനിമ എന്ന കുട്ടി ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കോഴിയെ ചികിത്സിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി ആശുപത്രിയിലേക്ക് ഓടി. പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്ക്കുന്ന ബാലന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആദരിക്കുകയായിരുന്നു. സ്കൂളിന്റെ ആദരവുമായി നില്ക്കുന്ന ഡെറക്കിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ […]