ബി എസ് എഫ് ജവാന്മാരുടെ ഇടയിലും കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനിടെ 21 ജാവന്മ്മാര്ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള ജവാന്മ്മാരുടെഎണ്ണം എണ്ണം 305 ആയി.അതേസമയം ഇതുവരെ 655 ജവാന്മാര് രോഗമുക്തരായി. വൈറസ് ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു . അതേസമയം ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.
Related News
‘അണികളുടെ വികാരം മാനിച്ചാണ് തീരുമാനം’; ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ
ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ. അണികളുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി പഴനിസ്വാമി പ്രതികരിച്ചു.അണ്ണാ ഡിഎംകെ മുന്നണിയിലേയ്ക്ക് കൂടുതൽ പാർട്ടികൾ വരും.കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി അണ്ണാ ഡിഎംകെ എംഎൽഎമാർ ചർച്ച നടത്തിയിരുന്നു.മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളായിരുന്നു എംഎൽഎമാരുടെ ചർച്ചയെന്നും എടപ്പാടി പഴനി സാമി വ്യക്തമാക്കി. ബിജെപിയുമായുള്ള നാലുവർഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു പളനിസ്വാമി വിഷയത്തിൽ വ്യക്തത വരുത്തിയത്. സഖ്യം വിടാനുള്ള തീരുമാനം രണ്ടുകോടി പാർട്ടി കേഡർമാരെ കണക്കിലെടുത്തായിരുന്നെന്നു പളനിസ്വാമി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയ്ക്കും, […]
‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ
യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു […]
സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയെങ്കിലും കേരള കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനത്തിനായി പിടിവലി
കേരള കോണ്‍ഗ്രസില്‍ സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയെങ്കിലും ചെയര്മാന് സ്ഥാനം വിട്ട് നല്കാന് ഇരു വിഭാഗവും തയ്യാറാകില്ലെന്ന് സൂചന. കെ. എം മാണിയുടെ മകന് തന്നെ ചെയര്മാന് സ്ഥാനം നല്‍കണമെന്ന് ജോസ് കെ മാണി പക്ഷം പറയുമ്പോള്‍ മുതിര്‍ന്ന നേതാവിന് ചെയര്മാന് സ്ഥാനം നല്‍കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. ഒരു വിഭാഗം വിട്ട് വീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമവായ ചര്‍ച്ചകള്‍ ഫലം കാണില്ല. പാര്‍ട്ടി പിടിക്കാന്‍ നേതാക്കള്‍ കച്ച കെട്ടിയിറങ്ങിയതോടെ അണികള്‍ ചേരിതിരിഞ്ഞ് തെരുവിലേക്ക് വരെയിറങ്ങി. ഇതോടെയാണ് സഭയും കോണ്‍ഗ്രസും […]