പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തുടര്‍ച്ചയായ 21ആം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്. 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് വര്‍ധിച്ചത്.
ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന സംശയം വ്യാപകമാണ്.