ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു
ഇന്ത്യാ -ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത നിയന്ത്രണമുണ്ടാവുന്നതായി വ്യാപാരികള്‍. ഇതുമൂലം ചൈന , ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ചൈനയും നിയന്ത്രണം കൊണ്ടുവരുന്നുണ്ടെന്ന് വ്യവസായ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കുള്ല ക്ലിയറന്‍സ് ലഭിക്കുന്നില്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് സെക്രട്ടറിക്കയച്ച കത്തില്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്ഗനൈസേഷന് ചൂണ്ടിക്കാട്ടുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്പാദിക്കാത്തിടത്തോളം നിയന്ത്രണം കൊണ്ട് കാര്യമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം ചൈന ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി വ്യവസായികള്‍ പറയുന്നു. നിയന്ത്രണം മൂലം ഇന്ത്യയിലെ മൊബൈല്‍,ഇലക്ട്രോണിക്സ് വ്യവസായം പ്രതിസന്ധി നേരിടുകയാണ്. കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഗാഡ്ജറ്റുകള്‍ എന്നിവക്ക് കടുത്ത ക്ഷാമം നേരിടുമെന്നും വ്യവസായികള്‍ മുന്നറിയിപ്പ് നല്കി.
തുറമുഖങ്ങളില്‍ ഇല്ക്ട്രോണിക്സ് ഇറക്കുമതി വസ്തുക്കള്‍ തുറന്ന് മുന്നറിയിപ്പില്ലാതെ തുറന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് പിന്നീട് വില്പന നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വ്യവസായികള്‍ ആരോപിച്ചു.