കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് എല്ലാവരും. പുലര്‍ച്ചെ കോഴിക്കോടും, മലപ്പുറത്തും ഇന്നും വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി.
മിഠായിത്തെരുവ് ആക്രമണവുമായി ബന്ധപ്പെട്ട് 19 സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇന്നലെ വരെയും, ഏഴ് പേരെ ഇന്നുമാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തി. മിഠായിത്തെരുവിലെ കടകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ദൃശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ വീടുകളില്‍ നിന്നും, ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.