മെയ് രണ്ടാം വാരമാണ് സ്വർണ വില 35,000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഗ്രാമിന് 20 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,425 രൂപയായി. ഒരു പവൻ സ്വർണത്തിന് 35,400 രൂപയാണ് ഇന്നത്തെ വില.
മെയ് രണ്ടാം വാരമാണ് സ്വർണ വില 35,000 രൂപ കടന്നത്. അതിന് ശേഷം നേരിയ വ്യത്യാസത്തിൽ സ്വർണ വില കൂടുകയായിരുന്നു. മെയ് 15ന് ഒരു പവൻ സ്വർണത്തിന് 34,400 ആയി. അടുത്ത ദിവസം തന്നെ പവന് 400 രൂപ വർധിച്ച് 34,800 രൂപയിലെത്തി. സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 രൂപയായി ഉയർന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില.
ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന് 35,400 രൂപയാണ് ഇന്നത്തെ വില. കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിത്യം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വില കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.