ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. യു.പിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. യു.പിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തുടക്കം കുറിക്കും. ഗുജറാത്തില്‍ ഉച്ചക്ക് ശേഷമാണ് രാഹുലിന്റെ റാലി.
Related News
പിറവത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു
പിറവത്ത് പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ബേസില്‍. ഇന്നലെ ഉച്ചക്ക് 2.30ന് ബേസിലും 6 കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബേസില്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പുഴയിലിറങ്ങി ബേസിലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും […]
വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി
ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള […]
എംപാനൽ ജീവനക്കാർക്ക് ഇനി ദിവസവേതനമില്ല
ദിവസ വേതനടിസ്ഥാനത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ച കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർക്ക് അടുത്ത മാസം മുതൽ ദിവസവേതനമില്ല. ശമ്പളം മാസാടിസ്ഥാനത്തിലാക്കി എക്സിക്യുട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. ദുരുദ്ദേശപരമായാണ് കോർപ്പറേഷൻ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഒരു വിഭാഗം എംപാനൽ ജീവനക്കാരുടെ ആരോപണം. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ഇതിനാവശ്യമായ ബില്ലുകൾ തയ്യാറാക്കി ഫിനാൻസ് ജനറൽ മാനേജർക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനൽ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂർണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണംയുട്ടീവ് […]