എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്കി.
മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന് എം.എല്‍.എയെ തള്ളി സര്‍ക്കാര്‍. എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്കി. മൂന്നാര്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണം അനധികൃതമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
തന്നെ എം.എല്‍.എ പരസ്യമായി അപമാനിച്ചെന്ന് കാണിച്ച് സബ് കലക്ടര്‍ രേണു രാജ് സമര്‍പ്പിച്ച സത്യവാങ്മൂലവും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം കോടതി സ്റ്റേ ചെയ്തു.