അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായുള്ള മതേതര സഖ്യത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേനയേ ഉൾപ്പെടുത്തണമെന്ന് എൻ.സി.പി നേതാവ് അജിത്ത് പവാർ. ബി.ജെ.പി-ശിവ സേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിവുള്ള പാർട്ടിയാണ് രാജ് താക്കറെ നേതൃത്വം നൽകുന്ന എം.എൻ.എസ് എന്ന് പറഞ്ഞ പവാർ, ഇത് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലാണെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് രാജ് താക്കറെയും ശിവ സേന ഉൾപ്പെടുന്ന ബി.ജെ.പി സഖ്യവും നല്ല ബന്ധത്തിലല്ല ഉള്ളത്. കുറഞ്ഞ സീറ്റുകളിലേ മത്സരിച്ചുള്ളൂ എങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിലേറെ വോട്ടുകൾ നേടാൻ എം.എൻ.എസിന് കഴിഞ്ഞതായി സിംഗ് പറയുന്നു.
നേരത്തെ ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന ടി.ഡി.പിയുൾപ്പടെയുള്ള പാർട്ടികൾ ഇപ്പോൾ പ്രതിപക്ഷ ചേരിയിലുള്ളത് ചൂണ്ടിക്കാട്ടിയ അജിത്ത് പവാർ, രാജ് താക്കറെയുടെ ഉത്തരേന്ത്യൻ വിരുദ്ധ മുഖം മാറി വരുന്നതായും പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ 2ന് ഉത്തർ ഭാരതീയ മഹാപഞ്ചായത്ത് സംഘിൽ പങ്കെടുത്തതും സിംഗ് ഓർമ്മിപ്പിച്ചു.
എൻ.സി.പി നേതാവ് ശരത് പവാറിന്റെ ബന്ധുവും, മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്ത് സിംഗ്, രാജ് താക്കറെയുമായി അടുത്ത ബന്ധം പുലർത്തി വരുന്ന നേതാവാണ്.