ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ മരണ കണക്കാണ്
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9304 കോവിഡ് കേസും 260 മരണവുമാണ്. ആകെ രോഗികൾ 2.16 ലക്ഷവും മരണം സഖ്യ 6,075 ഉം ആയി.കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട വിവര പ്രകാരം 9304 കേസും 260 മരണവും ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ മരണ കണക്കാണ് .ഇതോടെയാണ് ആകെ രോഗികളുടെ എണ്ണം 2,16919 ആയി.106737 പേർ നിലവിൽ ചികിത്സയിലുണ്ട്.
104107 പേർക്ക് അസുഖം ഭേദമായി. 4242718 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്റൈനില്‍ പോകാൻ നിർദ്ദേശം നൽകി. സെക്രട്ടറിയുടെ സമ്പർക്ക പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കുകയാണ്.മഹാരാഷ്ട്രയിൽ -ആകെ കോവിഡ് രോഗികളുടെ എണ്ണം 74860 ഉം മരണം 2587 ആയി.
ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം 23645 ഉം മരണസഖ്യ 606 ആണ്. ഡൽഹിയിലെ 8 കോവിഡ് ലാബുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായി സാമ്പിളുകൾ ശേഖരിച്ചതിനാണ് നടപടി ലാബിലെ ജീവനക്കാരുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. ഗുജറാത്തിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്.ഇവിടെ രോഗികൾ 18117 ഉം മരണ സഖ്യ 1122 ആയി.