India

ഇന്ത്യയെ ‘ഭാരത്’ ആക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

2014 -ൽ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയിൽ കൊണ്ടുവന്നിട്ടുണ്ട്

ഇന്ത്യയുടെ പേര്​ ഭാരതം​ എന്നാക്കാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ ഡൽഹി സ്വദേശി നൽകിയ ഹരജി സുപ്രീം​ കോടതി തള്ളി. ഹരജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാൻ ഹരജിക്കാരനോട്​ കോടതി നിർദേശിക്കുകയും ചെയ്​തു. ഡൽഹി നിവാസിയാണ്​ ഹരജി നൽകിയത്​. ‘ഭാരത്’ നു പകരം കൊളോണിയൽ ശക്തികൾ ഇട്ട ‘ഇന്ത്യ’ ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് അദ്ദേഹം വാദിച്ചത്.

ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തി​ന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കാൻ അനുയോജ്യമായ സമയം ഇതാണെന്ന്​ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. കൊളോണിയൽ ഭരണത്തിന്റെ കെട്ട്​ മാറാത്തത്​ കൊണ്ടാണ്​ ഇന്ത്യ എന്ന പേര്​ നില നിർത്തുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തിന്റെ പേരും മാറ്റണം എന്നായിരുന്നു ആവശ്യം.

2014 -ൽ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയിൽ കൊണ്ടുവന്നിട്ടുണ്ട്.