അന്തര്‍ ജില്ലാ ബസ് സര്‍വീസ് ഇന്ന് മുതല്‍; സര്‍വീസ് തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രം
സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിക്കുന്നു. ഒരു ജില്ലയില്‍ നിന്ന് തൊട്ടടുത്ത രണ്ട് ജില്ലകളിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കും. ബസിലെ മുഴുവന്‍ സീറ്റുകളിലും ആളുകള്‍ക്ക് ഇരിക്കാം. ആരാധനാലയങ്ങളും, ഹോട്ടലുകളും തുറക്കുന്ന കാര്യത്തില്‍ ജൂണ്‍ എട്ടിന് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹത്തിന് മാത്രം അനുവാദം നൽകാനും തീരുമാനിച്ചു.
കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള എല്ലാ ഇളവുകളും ഈ ഘട്ടത്തില്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജില്ലകള്‍ക്കുള്ളില്‍ നടത്തി വന്ന പൊതുഗതാഗതം തൊട്ടടുത്ത രണ്ട് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കും. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാം.
സിനിമാ ഷൂട്ടിങ് പുനരാരംഭിക്കും. ഇന്‍ഡോര്‍ ഷൂട്ടിംങ് 50 പേരെ വച്ച് നടത്താം. ചാനലുകളുടെ ഷൂട്ടിന് 25 പേര്‍ മാത്രമേ പാടുള്ളു. ആരാധനാലയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ തുറക്കുന്ന കാര്യത്തില്‍ ജൂണ്‍ എട്ടിന് ശേഷം തീരുമാനമെടുക്കും. ഇതിനായി മതമേലധ്യക്ഷന്‍മാരുമായി സംസാരിക്കും. ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്‍റൈൻ പരാജയപ്പെടുമെന്നും പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.