റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു. കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടിന് കോണ്‍ഗ്രസ് ഒരു വിലയും കല്പിക്കുന്നില്ല. സി.എ.ജി റിപ്പോര്‍ട്ട് കമ്ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടല്ല, ചൌക്കീദാര്‍ ഓഡിറ്റര്‍ റിപ്പോര്‍ട്ടാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.