67692 പേർക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് വാക്സിന് കണ്ടുപിടിത്തതിനായി ഇന്ത്യയില്‍ 30 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 7466 പേർക്ക്. 175 മരണവും റിപ്പോര്‍ട്ട് ചെയ്തു . പ്രതിദിനം രേഖപ്പെടുത്തിയതിൽ ഉയർന്ന രോഗബാധയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്.
67692 പേർക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് വാക്സിന് കണ്ടുപിടിത്തതിനായി ഇന്ത്യയില്‍ 30 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.മഹാരാഷ്ട്രയിൽ പുതുതായി 85 മരണവും 2598 കേസും സ്ഥിരീകരിച്ചു.ഇവിടെ ആകെ കോവിഡ് മരണം 1982 ആണ്. 18616 പേർക്ക് അസുഖം ഭേദമായി. ഡൽഹിയിൽ 1024 കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 16281 ആയി. ഗുജറാത്തിൽ 22 മരണവും 367 കേസും കൂടി റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ മരണം 960 ഉം രോഗികൾ 15572 ആണ്.
രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6 പേർ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ആകെ 7947 കോവിഡ് കേസുകൾ ആണുള്ളത്.ഹരിയാനയിൽ 123 ഉം ജമ്മു കശ്മീരിൽ 115 ഉം കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്തു.ഒഡിഷയിൽ 67ഉം അസമിൽ 33 ഉം ഉത്തർപ്രദേശിൽ 25 ഉം കേസുകൾ സ്ഥിരീകരിച്ചു.