മുംബൈയില്‍ നിന്നെത്തിയ ഖദീജക്കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.
തൃശൂരില്‍ ബുധനാഴ്ച മരിച്ച ചാവക്കാട് സ്വദേശിനിയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരണം. മുംബൈയില്‍ നിന്നെത്തിയ ഖദീജക്കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.
മുംബൈയിൽ നിന്നും കാറിൽ പാലക്കാട് വഴിയാണ് ഖദീജകുട്ടി കേരളത്തിലെത്തിയത്. പാലക്കാട് സ്വദേശികളായ മൂന്ന് പേരോടൊപ്പമായിരുന്നു യാത്ര. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് നിന്നും മകനെ വിളിച്ച് വരുത്തുകയായിരുന്നു. പ്രത്യേക ആംബുലൻസിൽ ഇവരെ ബുധനാഴ്ച്ച പുലർച്ചയോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇവരോടൊപ്പം യാത്ര ചെയ്ത മൂന്ന് പാലക്കാട് സ്വദേശികളെയും ആംബുലൻസ് ഡ്രൈവറെയും മകനെയും നീരിക്ഷണത്തിലാക്കി. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശൂർ ജില്ലായിലായിരുന്നെങ്കിലും മരണം ഉണ്ടാകുന്നത് ഇതാദ്യമാണ്. ഖദീജ കുട്ടിയുടെ സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് രാവിലെ നടക്കും.