സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ സമയത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 13 ലക്ഷം വിദ്യാർഥികളുടെ ജീവൻ കൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നും അധ്യാപകര്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. കോവിഡ് കാലത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.