International

ഖത്തറില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും

മാസ്ക് ധരിക്കല്‍ നിര്‍ബന്ധ നിയമം വരുന്ന ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും

വീഡിയോ കോണ്‍ഫ്രിന്‍സിങ് വഴി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രധാനപ്പെട്ടത്. വരുന്ന 17 ഞായറാഴ്ച്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും‌. ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നവര്‍ക്ക് മാത്രമേ ഇതില്‍ ഇളവുണ്ടാകൂ. മാസ്ക് ധരിക്കണമെന്ന നിയമം ലംഘിച്ച കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ശിക്ഷ ലഭിക്കും. ചിലപ്പോള്‍ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടി വരും.