കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴും ശബരിമലയില്‍ നിയന്ത്രണം. നട തുറക്കുന്ന 12ആം തിയ്യതി രാവിലെ 10 മണി മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകൂ. മണ്ഡല കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Related News
മാവോയിസ്റ്റ് ആക്രമണം; മഹാരാഷ്ട്രയില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം 15 സൈനികര്‍ കൊല്ലപ്പെട്ടു. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പൊലീസ് വാഹനമാണ് ഐ.ഇ.ഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
വൈദ്യുതി ബിൽ അടച്ചില്ല; മലപ്പുറത്ത് സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടറെറ്റ് എന്നിവിടങ്ങളിലെ ഫ്യൂസ് ആണ് കെഎസ്ഇബി രണ്ടു ദിവസം മുൻപ് ഊരിയത്. പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ വൈദ്യുതി ഇല്ലാത്തതിനാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. എന്നാൽ അൽപസമയം മുൻപാണ് ജില്ലാ ഹൈർ സെക്കണ്ടറി വിദ്യാഭാസ ഓഫീസിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇപ്പോഴും ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വൈദ്യുതി […]
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി. വികസനമാണ് ബംഗാളില്‍ ജയിച്ചിരിക്കുന്നത്, ധാര്‍ഷ്ട്യം ബംഗാളില്‍ ചിലവാകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്കരിച്ചുവെന്നും മമത പറഞ്ഞു. ജനങ്ങളോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഇതിനെതിരായ ജനവിധി കൂടിയാണ് ബംഗാളില്‍ ഉണ്ടായതെന്ന് പൗരത്വ രജിസ്റ്റര്‍ സൂചിപ്പിച്ച് മമത വ്യക്തമാക്കി. കലിയഗഞ്ച്, ഖരക്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഖരഗ്പൂര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച് കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റായിരുന്നു എങ്കില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂല്‍ […]