കേരളത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ 32 പേർ കോവിഡ്–19 രോഗത്തിന്റെ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീൻ 2. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ, സമ്പർക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.
Related News
അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം
അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് അധിക സർവീസ് ആരംഭിക്കും. സെപ്തംബര്‍ നാല് മുതൽ തുടങ്ങുന്ന അധിക സർവീസുകളുടെ ആദ്യ ലിസ്റ്റ് കെ.എസ്.ആർ.ടി.സി പുറത്തിറക്കി. സ്വകാര്യ ബസുകളുടെ ഉത്സവക്കാല ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ 4 മുതൽ സർവീസുകൾ ആരംഭിക്കും. ബാംഗ്ലൂരിൽ നിന്ന് രാത്രി 9:20 നും 9:45 നും കോഴിക്കോട്ടേക്കും, 9 മണിക്ക് കണ്ണൂർ , 10:15 ന് പയ്യന്നൂർ, 7:15 ന് തൃശ്ശൂർ, […]
സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.\ ഐടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്നോളിക്കല്‍ യൂണിവേഴ്സിറ്റിയില്‍ […]
‘വന്ധ്യത ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വിഷപ്പുക കാരണമാകും’; സഭയിൽ വി.ഡി സതീശൻ
ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാർ പ്രതിപക്ഷത്തെയും ജനങ്ങളെയും പ്രകോപിപ്പിക്കുന്ന മറുപടികളാണ് നൽകിയതെന്നും കരാറുകാരൻ നടത്തേണ്ട പ്രസന്റേഷനാണ് മന്ത്രി സഭയിൽ നടത്തിയതെന്നും വി.ഡി സതീശൻ തുറന്നടിച്ചു. പത്തു കോടിയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത കമ്പനിയാണ് ബ്രഹ്മപുരത്ത് ഉള്ളത്. കരാർ കമ്പനിയെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ അന്വേഷണം നടത്താത്തത്. ബ്രഹ്മപുരത്ത് തീ ഇട്ടത് കരാർ കമ്പനിയാണ്. 22 കോടിയാണ് കരാർ കമ്പനി കൈപ്പറ്റിയത്. 10% മാലിന്യം പോലും അവർക്ക് […]