ലോക്ക് ഡൗൺ കാലത്തെ പിന്നണി ഗായകന് പി ജയചന്ദ്രന്റെ മേക്ക് ഓവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചാവിഷയം. മസില് പെരുപ്പിച്ച് നീല കളറിലുള്ള ടീഷര്‍ട്ടില്‍ അതിമനോഹര പോസിലുള്ള ജയചന്ദ്രന്റെ ഫോട്ടോ കണ്ട നിരവധി പേരാണ് അതിശയത്തോടെ പുതിയ ഗെറ്റപ്പിനെ അഭിനന്ദിക്കുന്നത്. താടി ട്രിം ചെയ്തതിലെ വ്യത്യസ്തതയെ ഹോളിവുഡ് നടന്മാരുമായാണ് പലരും താരതമ്യം ചെയ്യുന്നത്. ഇതിനോടകം വലിയ രീതിയില്‍ തരംഗമായ ചിത്രങ്ങള്‍ ലോക്ക് ഡൗൺ കാലത്ത് പലര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
Related News
വാഗമൺ നിശാപാർട്ടി; അറസ്റ്റിലായവരിൽ യുവനടിയും
വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും. നിശാ പാർട്ടിക്ക് നേതൃത്വം നൽകിയത് കോഴിക്കോട് മലപ്പുറം സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തി. മുൻപും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് വാഗമണ്ണിൽ നിശാ പാർട്ടി സംഘടിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു യുവ നടി കൂടി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന സമയത്ത് […]
ലാപ്പാ തൊഴിലാളികളുടെ സ്ഥിരം നിയമനം; ലിസ്റ്റ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം
കെ.എം.എം.എല്ലില്‍ സ്ഥിരം നിയമനത്തിനായുള്ള ലാപ്പാ തൊഴിലാളികളുടെ ലിസ്റ്റ് അട്ടിമറിക്കുന്നതായി പരാതി. ജോലിക്ക് അര്‍ഹരായ 925 പേരുടെ ലിസ്റ്റ് നിലനില്‍ക്കെ ആറായിരത്തോളം ആളുകള്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് കമ്പനി പുറത്തിറക്കിയത്. രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് നിയമനം നടത്താനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും കമ്പനിയുടെ പരിസരത്ത് മലിനീകരണം സഹിച്ച് കഴിയുന്നവര്‍ക്ക് മുന്‍ഗണനയെന്ന നിലക്കാണ് ആറായിരത്തോളം തൊഴിലാളികളില്‍ നിന്നുമായി ലാപ്പാ ലിസ്റ്റ് തയ്യാറാക്കിയത്. 925 പേര് ഇത്തരത്തില്‍ വര്‍ക്കര്‍മാരായി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സെക്കന്‍ഡ് ഗ്രേഡ് പ്ലാന്റ് വര്‍ക്കറെന്ന പോസ്റ്റില്‍ ഒഴിവ് […]
ശ്രീമതി ഷിനി ബെഞ്ചമിൻ ഒരുക്കിയ ഡോക്കുമെന്ററി ഫിലിം “TRANSLATED LIVES ” മലയാളി നഴ്സുമാരുടെ ജർമൻ ഇതിഹാസം ശ്രീ ശശി തരൂർ എംപി റിലീസ് ചെയ്തു
ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നിശബ്ദ വിപ്ലവത്തിന് 1960 കളിൽ കേരളം സാക്ഷിയായി .നിരവധി മലയാളി ഉദ്യോഗാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് കുടിയേറിയത് ആ സമയത്താണ് .അവരുടെ കഥപറയുന്ന സംവിധായക ഷിനി ബെഞ്ചമിൻ ഒരുക്കിയ TRANSLATED LIVES ഇന്ന് റിലീസ് ചെയ്തു . രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്ന സമയമായിരുന്നു ജർമ്മനിയുടേത് .1960 കാലം .ആ കാലത്തിലേക്കാണ് നഴ്സിംഗ് പഠിക്കാനും കന്യസ്ത്രീകളാകാനും വേണ്ടി പത്താം ക്ലാസ് പാസ്സായ മലയാളി പെൺകുട്ടികൾ കപ്പലിലൂടെയും വിമാനത്തിലൂടെയും ഇറങ്ങിച്ചെല്ലുന്നത് […]