സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു. 91 ഇനം പെട്രോളിന് 67 ഹലാലയാണ് ഇനി വില. ഇതുവരെ 1.31 റിയാലായിരുന്നു. 95 ഇനത്തിന് 82 ഹലാലയാണ് ഇനി വില. ഇതുവരെ 1.47 റിയാലായിരുന്നു ഇതുവരെ. കോവിഡ് സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാന്‍ കാരണം. അടുത്ത മാസം 10 വരെ ഈ നിരക്കിലാകും വില്പന. ഓരോ മാസത്തിലുമാണ് സൌദി അരാംകോ വില അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ ക്രമീകരിക്കുന്നത്.
Related News
പാകിസ്താന്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിൽ; പ്രളയക്കെടുതിയിൽ മരണം 1136
പാകിസ്താനിൽ പ്രളയക്കെടുതി രൂക്ഷം. രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകൾക്കിടെ പാകിസ്താൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും ഭീകരമായ പ്രളയമാണിത്. ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. പ്രളയക്കെടുതിയിൽ ഇതുവരെ 1,136 പേരാണ് മരണപ്പെട്ടത്. 1634 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. പാലങ്ങളും റോഡുകളും കാർഷിക വിളകളുമൊക്കെ ദിവസങ്ങളോളമായി തുടരുന്ന കനത്ത മഴയിൽ […]
കൊറോണയെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ല, മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന
എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നാല്പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ […]
യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു; നടപടി സ്വാഗതം ചെയ്ത് ജോ ബൈഡന്
യെമന്‍ സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്ഘിപ്പിച്ച നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വാഗതം ചെയ്തു. യു.എന്‍ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി അറേബ്യ ധീരമായ നേതൃത്വമാണ് പ്രകടിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.(us welcomes yemen saudi ceasefire) അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിന് സൗദിക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. യെമന്‍ വെടിനിര്‍ത്തല്‍ കരാര്‍ ദീര്ഘിപ്പിക്കുന്നതില് സൗദി […]