കോടതികളില്‍ രാഷ്ട്രീയം പറയേണ്ടന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി. ടി.പി ചന്ദ്രശേഖന് വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ചികത്സക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് പരോളിന് പകരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്നും കോടതി ചോദിച്ചു. തനിക്ക് നടക്കാൻ കഴിയുന്നില്ലെന്നും ഗുരുതരമായ രോഗബാധയുണ്ടെന്നും ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നുമായിരുന്നു കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്.
Related News
രാജ്യത്ത് രണ്ടര ലക്ഷം പുതിയ കോവിഡ് കേസുകള്‍
രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര് രോഗമുക്തരായി. തുടര്‍ച്ചയായ നാലാം […]
‘ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ രാമക്ഷേത്രത്തില്‍ ദർശനം’- യോഗി ആദിത്യനാഥ്
ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാമക്ഷേത്രവും ഭീകരവാദത്തിനെതിരായ പോരാട്ടവും ഉയർത്തികാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘നമ്മൾ ഭീകരവാദം അവസാനിപ്പിച്ചു, പാക്കിസ്ഥാനിൽ കടന്ന് ഭീകരവാദികളെ കൊന്നു’, അദ്ദേഹം പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തെരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കൊണ്ടുപേകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തെരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം […]
‘ഇത് എന്റെ അവസാന ഐപിഎൽ ആണെന്ന് നിങ്ങൾ തീരുമാനിച്ചു, ഞാനല്ല’; വിരമിക്കലിനെ കുറിച്ച് ധോണി
ഐപിഎൽ 2023ന് ശേഷം വിരമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ് ധോണി. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ, ടോസ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോസിനിടെ ഡാനി മോറിസൺ ധോണിയോട് ഇത് തന്റെ അവസാന ഐപിഎൽ ആണോ എന്ന് ചോദിച്ചു. “ഇത് എന്റെ അവസാന ഐപിഎൽ ആണെന്ന് നിങ്ങൾ തീരുമാനിച്ചു, ഞാനല്ല” എന്നായിരുന്നു ധോണിയുടെ മറുപടി. ഐപിഎല്ലിന്റെ തുടക്കം മുതൽ അതായത് 2008 […]