Education India

അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ബാക്കിയുള്ള സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെയുള്ളവരുടെ സി.​ബി​.എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയാണ് ഉപേക്ഷിച്ചത്. പ​രീ​ക്ഷ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ടു​ത്ത ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്‍റേ​ഷ​ണ​ൽ മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​മോ ഇ​തു​വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വു​മോ ക്ലാ​സ് ക​യ​റ്റം എ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ് ത​ന്നെ ത​ട​സ​പ്പെ​ട്ടി​രു​ന്നു. സി.​എ​.എ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ ത​ട​സ​പ്പെ​ട്ട​ത്. അ​തി​നാ​ലാ​ണ് ഈ ​മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യ​ത്.