ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാനത്തെ മലയാളികളുടെ ആദ്യ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. മൈസൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സക്ക് പോയ സംഘം രാവിലെ 11 മണിക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി എത്തും. മൈസൂര്‍ കലക്ടറുടെ അനുമതിയോടെയാണ് സംഘം എത്തുന്നത്. വാളയാര്‍ ചെക്പോസ്റ്റ് വഴിയും നാളെ ഇതര സംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ആളുകളെ കടത്തിവിടുക. ഇതിനായി 16 കൌണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിൽ എത്തുന്ന ആളുകളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും അല്ലാത്തവരെ വീടുകളിലും സര്‍ക്കാര്‍ ഒരുക്കിയ ക്വറന്റൈന് സെന്ററിലും നിരീക്ഷണത്തിലാക്കും. 1,50,000ത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്താനായി രജിസ്റ്റര്‍ ചെയ്തത്. ആര്യങ്കാവ്, ഇഞ്ചിവിള, മഞ്ചേശ്വരം ചെക്പോസ്റ്റുകള്‍ വഴി തിരിച്ചെത്തുന്ന മലയാളികളെ വരും ദിവങ്ങളില്‍ കേരളത്തിലേക്ക് പ്രവേശിപ്പിക്കും. തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയെന്ന് ഇടുക്കി ജില്ല കലക്ടര്‍ അറിയിച്ചു. അതേ സമയം മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി മതിയായ യാത്രാസൌകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്തത് വിവാദമായിട്ടുണ്ട്. സ്വന്തം ഉത്തരവാദിത്തത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ തിരികെ എത്താനാണ് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം.
Related News
വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി
വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയിൽ പഠന സൗകര്യം ഉറപ്പാക്കും. രാജ്യത്ത് ഐ.ഐ.ടി. വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്ന് പ്രധാനമന്ത്രി. എട്ട് സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളിലാണ് അഞ്ച് പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗ് പഠനം ആരംഭിക്കാൻ പോകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എഞ്ചിനീയറിംഗ് പഠനം സാധ്യമാകാൻ പോകുന്നതെന്ന് നരേദ്ര മോദി വിശദീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയ വാർഷിക പരിപാടിയിൽ വിദ്യാർഥികളോടും അധ്യാപകരോടും വിഡിയോ കോൺഫറൻസ് വഴി സംവദിക്കവേ പ്രധാനമന്ത്രി […]
കൂളായി പൊരിവെയിലത്ത് നില്ക്കാം; ട്രാഫിക് പൊലീസിന് ‘എസി’ ഹെല്‍മെറ്റ്
കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്. എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. തല തണുപ്പിക്കുന്നതിന് പുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം […]
റെയ്ഡ് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ; തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച്; ദിലീപിന്റെ ഫോണുകളും പരിശോധിക്കുന്നു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നിലവിൽ ഉപഗോഗിക്കുന്ന ഫോണും പഴയ ഫോണുകളും പരിശോധിക്കുന്നു. കൂടാതെ സംവിധായകന്റെ മൊഴിയിൽ പറയുന്ന തോക്ക് കണ്ടെത്താനുള്ള ശ്രമവും ക്രൈംബ്രാഞ്ച് അന്വേഷണസംഘം നടത്തുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് […]