India Kerala

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; കോഴിക്കോട് ആദ്യ കോവിഡ് സ്ഥിരീകരണം

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പത്ത് ജില്ലകളിലേക്ക് കോവിഡ് 19 പടര്‍ന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 64 ആയി.

ഗുരുതര സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങുവെന്നതാണ് രോഗികളുടെ എണ്ണം കാണിക്കുന്നത്. പുതുതായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 19 ആയി.

കണ്ണൂരില്‍ നാലുപേരുടെ സാമ്പിള്‍ പോസിറ്റീവായി. ജില്ലയിലെ രോഗികളുടെ എണ്ണം പത്തായി. കോഴിക്കോട് രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ജില്ലയില്‍ ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. എറണാകുളത്ത് രണ്ടുപേരുടെ സാമ്പിള്‍ കൂടി പോസിറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ രണ്ടുപേരും കോവിഡ് 19 ബാധിതരായിട്ടുണ്ട്.

നിലവില്‍ 59,295 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. 122 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.