സ്മാർട്ട്ഫോൺ വിപണിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചതിനു പിറകെ, സ്പോർട്സ് ഷൂവുമായി ഷവോമി. ‘എം.ഐ മെൻസ് സ്പോര്‍ട്സ് ഷൂ 2’വുമായാണ് (Mi Men’s Sports Shoes 2) ഷവോമി എത്തുന്നത്. നൂതനമായ സാങ്കേതികത ഉപയോഗിച്ചുള്ളതായിരിക്കും പുറത്തിറക്കുന്ന ഷൂ എന്ന് ചെെനീസ് കമ്പനി വ്യക്തമാക്കി.
5-ഇൻ-വൺ മോൾഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ഷൂ അഞ്ച് വിവിധ തരം മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. എം.ഐ സൗണ്ട്ബാർ, എം.ഐ ടെലവിഷൻ, എം.ഐ മെെക്രോ യു.എസ്.ബി, 2.5A ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ ഇന്ത്യയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി കമ്പനി എത്തിയിരിക്കുന്നത്.
കറുപ്പ്, ഗ്രേ, നീല നിറങ്ങളിലാണ് ഷൂ പുറത്തിറക്കിയിരിക്കുന്നത്. എം.ഐയുടെ ക്രൌഡ്ഫണ്ടിംഗ് സെെറ്റ് വഴി ഷൂ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാർച്ച് 15 മുതൽ എം.ഐ ഷൂവിന്റെ ഷിപ്പിംഗ് ആരംഭിക്കും. 2,999 രൂപ മുതലാണ് എം.ഐ സ്പോർട്സ് ഷൂവിന്റെ വില.