അസമിൽ തടങ്കൽ പാളയങ്ങളിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 26 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി. അസുഖങ്ങൾ മൂലമാണ് മരണമെന്നും രാജ്യസഭയില്‍ അദ്ദേഹം പറഞ്ഞു. അസം സർക്കാർ നൽകിയ വിവരമനുസരിച്ച്, 2020 ഫെബ്രുവരി 27 വരെ 799 തടവുകാരെ സംസ്ഥാനത്തെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 26 പേർ തടങ്കലിൽ മരിച്ചതായും മന്ത്രി അറിയിച്ചു. 2017 ൽ ആറ്, 2018 ൽ ഒമ്പത്, 2019 ൽ 10, ഈ വർഷം ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
Related News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; സ്കൂൾ പ്രിൻസിപ്പലും അധ്യാപകനും മരിച്ചു
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് മരണം. സ്കൂൾ പ്രിൻസിപ്പലും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. ഇദ്ഗാഹിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ സുഖ്വിന്ദർ കൗർ, അധ്യാപകൻ ദീപക് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ഉണ്ടായ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രിൻസിപ്പലിന്റെ ഓഫിസിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിൻസിപ്പൽ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വീണ ജോർജ്ജിനെതിരെയുള്ള പരാതി; കഴമ്പില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിൻതുണ നൽകിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കലക്ടറോട് വിശദീകരണം തേടിയത്. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. മതത്തിൻ്റെ പേരിൽ വോട്ട് ചെയ്യാൻ ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തത് ചട്ടലംഘനമാണെന്ന പരാതിയിലായിന്നുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ ജില്ല കലക്ടറിനോട് വിശദീകരണം തേടിയത്. തെരഞ്ഞെടുപ്പ് […]
കോണ്‍ഗ്രസിലെ തര്‍ക്ക സീറ്റുകളില്‍ തീരുമാനം വൈകുന്നു; വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം
വടകരയില്‍ മത്സരിക്കാന്‍ സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് എ.ഐ.സി.സിയിലേക്ക് സന്ദേശ പ്രവാഹം. മുല്ലപ്പള്ളിയെ തന്നെ മത്സരിപ്പിക്കണമെന്ന് ആര്.എം.പി ആവശ്യപ്പെട്ടതായാണ് സൂചന. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന് മലബാറിലെ യുഡി.എഫ് സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കും. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥികള്‍ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. വയനാട് ടി സിദ്ദിഖ് സ്ഥാനാര്‍ഥിയായേക്കും. മുല്ലപ്പള്ളിയും സിദ്ദിഖും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. […]