കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകരെ വിലക്കി സിയാല്‍ നിര്‍ദ്ദേശമുണ്ട്. ടെര്‍മിനല്‍ കെട്ടിട പരിസരത്തും സന്ദര്‍ശന ഗ്യാലറിയിലും പ്രവേശനമനുവദിക്കില്ലെന്നും സിയാല്‍ പറഞ്ഞു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. യാത്രക്കാരുടെ വാഹനങ്ങള്‍ അല്ലാത്ത എല്ലാ വാഹനങ്ങളും വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെ തടയുകയാണ്. സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമാണ്.
Related News
കൊവിഡ് ജാഗ്രത: തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം
കൊവിഡ് കേസുകൾ കൂടുന്നു, തിങ്കളാഴ്ച്ച മുതൽ എറണാകുളത്ത് കർശന നിയന്ത്രണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഇന്നലെയും ജില്ലയിൽ 2348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്. കൊവിഡ് കണക്കുകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട് .പലയിടങ്ങളിലും ജനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകൾ തുറന്നപ്പോൾ പല സ്ഥലങ്ങളിലും […]
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോടെ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കോവിഡ് സ്ഥിരീകരിച്ച വീണ വിജയന് പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർചികിത്സകള്‍ സ്വീകരിക്കുക, കോഴിക്കോട് […]
മലബാര്‍ സിമന്റ്സ് അഴിമതിക്കേസ്; സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി. 2011 ലാണ് മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മുന്‍ എംഡിമാരായ എന്‍ കൃഷ്ണകുമാര്‍, ടി പത്മനാഭന് നായര്‍ എന്നിവരെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെ മൂന്ന് പേരോടും വിചാരണ നേരിടാന്‍ ആണ് തൃശൂര്‍ […]