സി.എ.എ വിരുദ്ധ സമരക്കാരുടെ ചിത്രങ്ങള്‍ തെരുവില്‍ പ്രദര്‍ശിപ്പിച്ച നടപടിക്കെതിരായ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. സി.എ.എ വിരുദ്ധരുടെ ചിത്രങ്ങള്‍ പതിച്ചത് ഉടന്‍ നീക്കണമെന്ന വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹോളി ആഘോഷത്തിന് ശേഷം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും.
സമരക്കാരുടെ ചിത്രങ്ങൾ അടങ്ങുന്ന ബാനർ പ്രദർശിപ്പിച്ചതിന് രൂക്ഷമായ ഭാഷയിലാണ് യു.പി സർക്കാറിനെ ഹൈക്കോടതി വിമർശിച്ചത്. സര്‍ക്കാര്‍ നടപടി വ്യക്തികളുടെ സ്വകാര്യതക്ക് മേലുള്ള കൈയ്യേറ്റമാണെന്നും പൊതുമധ്യത്തിൽ നീതി ചവിട്ടിമെതിക്കപ്പെടുമ്പോള്‍ കോടതിക്ക് ഇരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു. എന്നാൽ സർക്കാറിന്റെ വിവേചനാധികാരത്തിൽ കോടതി കൈ കടത്തുകയാണെന്നാണ് യേഗി സര്‍ക്കാരിന്റെ നിലപാട്.