ജാതി വ്യവസ്ഥയും ദലിത് രാഷ്ട്രീയവും വളരെ ശക്തമായി ചര്‍ച്ച ചെയ്ത പരിയേറും പെരുമാള്‍ സംവിധായകന് പാ. രഞ്ജിത്താണ് നിര്‍മ്മിച്ചത്
പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന കര്‍ണ്ണന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയനാണ് നായിക. പുറത്ത് വന്ന ചിത്രങ്ങള്‍ തമിഴില്‍ വളരെ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ വിജയന് അവസരമൊരുക്കുന്നതാണെന്ന് തെളിയിക്കുന്നതാണ്. നടന് ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പരിയേറും പെരുമാള്‍ തമിഴ് സിനിമ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സിനിമയായിരുന്നു. ജാതി വ്യവസ്ഥയെയും ദലിത് രാഷ്ട്രീയവും വളരെ ശക്തമായി ചര്‍ച്ച ചെയ്ത പരിയേറും പെരുമാള്‍ സംവിധായകന് പാ. രഞ്ജിത്താണ് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ മാരി സെല്‍വരാജ് ഒരുക്കുന്ന അടുത്ത ചിത്രവും ശക്തമായ രാഷ്ട്രീയമായിരിക്കും സംസാരിക്കുക എന്നതാണ് ഏവരുടെയും പ്രതീക്ഷ. ചിത്രത്തിന്റെ കഥയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. കൊടിയംകുളം ജാതി അക്രമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകള്‍ തെറ്റാണെന്ന് സംവിധായകന് തന്നെ പറഞ്ഞിരുന്നു.