പൊതു ഇടങ്ങളിൽ ആളുകൾ കൂടുതൽ ഇടപഴകുന്നത് കുറയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി
രാജ്യത്ത് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതോടെ സുരക്ഷ നിർദേശങ്ങളുമായി സർക്കാർ. പൊതു ഇടങ്ങളിൽ ആളുകൾ കൂടുതൽ ഇടപഴകുന്നത് കുറയ്ക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി.രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 28 ആയി.
ഡല്‍ഹി ഐ.ടി.ബി.പി നീരീക്ഷണ കേന്ദത്തിലുള്ള 14 ഇറ്റാലിയന്‍ സഞ്ചാരികള്‍ അടക്കം 15 പേര്‍ക്കും ആഗ്രയിലെ 7 പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നേതൃത്വത്തിൽ ഉന്നതല യോഗങ്ങൾ ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹി സർക്കാർ പ്രത്യേക സേനക്ക് രൂപം നൽകി. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർധൻ പറഞ്ഞു. പക്ഷെ മുൻ കരുതൽ നടപടികൾ സ്വീകരിച്ചേ മതിയാകു എന്നും സർക്കാർ വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ കേന്ദ്ര മന്ത്രി സഭയോഗത്തില്‍ ആരോഗ്യമന്ത്രി സാഹചര്യം വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയുടെ നേതൃത്വത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്