കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറിൽ മരിച്ച ദേവനന്ദയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് എത്തുക. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രദേശത്തെത്തി സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഉച്ചയോടെയാകും ഫോറൻസിക് സംഘം ഇളവൂരിൽ എത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് വീട്ടുമുറ്റത്തുനിന്നും കാണാതായ കുട്ടിയെ പിറ്റേദിവസം ഇത്തിക്കരയാറില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Related News
കൊല്ലത്ത് റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്.വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ വിനോദ് വാഹനത്തിൻ്റെ […]
പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ് കിസാന്‍ സംഘര്‍ഷ് സമിതിയുടെ പ്രതികരണം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ തുറന്ന കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് തുറന്ന മറുപടി നല്‍കും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം നിലവില്‍ ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക നിയമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്യണമെന്നും, കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലായിരിക്കണം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചയെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കടുത്ത […]
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം; മുസ്ലീം സംഘടനകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. 22 മുസ്ലീം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാട്. സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ […]