ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ കേരളത്തിൽ 3 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇവർ പൂർണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
Related News
ഹേമന്ത് സോറന് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; പ്രത്യേക വിമാനത്തില്‍ യുപിഎ എംഎല്‍എമാരെ എത്തിച്ചു
ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതക്ക് പിന്നാലെ ബിജെപി ഓപ്പറേഷന് താമര നീക്കങ്ങള്‍ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ട് തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് യുപിഎ സഖ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിതനീക്കം. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന […]
‘പ്രസംഗിക്കുന്ന കാര്യങ്ങള്‍ ഭഗവത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യം രക്ഷപ്പെടും’
ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ മോഹന്‍ ഭഗവതും സംഘവും പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നമേ രാജ്യത്തുള്ളുവെന്ന് ദിഗ്വിജയ് സിങിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ അണികളെ സംബോധന ചെയ്യുന്നതിനിടയിലാണ് രാജ്യത്ത് മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കേണ്ടതിനെ കുറിച്ച് ഭഗവത് സംസാരിച്ചത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന പദം ഉപയോഗിക്കരുതെന്നും ഭഗവത് പറയുകയുണ്ടായി. ഗാന്ധിയെ പോലെ സ്നേഹത്തെ കുറിച്ചും ഐക്യത്തെ […]
ഡൽഹിയിലെ വായുമലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രം നിയോഗിച്ച എയർ ക്വളിറ്റി മാനേജ്മെന്റ് കമ്മിഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കേന്ദ്രം സുപ്രിംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും. കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രിം കോടതി ഇന്നലെ […]