സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 64 പൈസയും ഡീസല്‍ വില 67 രൂപ 78 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 95 പൈസയും ഡീസല്‍ വില 69 രൂപ 09 പൈസയുമാണ്. പെട്രോളിന് മൂന്നു ദിവസത്തിനിടെ 44 പൈസയുടെ കുറവാണുണ്ടായത്.
Related News
പൊലീസിന് മജിസ്റ്റീരിയല്‍ പദവി; സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി
മജിസ്റ്റീരിയല്‍ അധികാരത്തോടെ പൊലീസ് കമീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുചർച്ചക്കും സമവായത്തിനും ശേഷമെ അന്തിമ തീരുമാനമെടുകൂ എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിന് അനിയന്ത്രിത അധികാരം നൽകുന്ന തീരുമാനം ഐ.പി.എസ് ലോബിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിന് ശേഷമെ അന്തിമ തീരുമാനത്തിലേക്ക് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നുയർന്ന […]
ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ
ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി. ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസൻസ് നൽകാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ല; കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. (pinarayi vijayan covid mask) കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. അതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. വിദ്യാഭ്യാസ–ആരോഗ്യമന്ത്രിമാർ ചർച്ച നടത്തി. വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് കരടു പദ്ധതി തയാറാക്കി […]