India National

ഡല്‍ഹിയിലെ അക്രമം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നല്‍കി. ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണം. ആഭ്യന്തരമന്ത്രി അമിത് ഷായെ നീക്കണമെന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.

തലസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായെന്ന് സോണിയ ഗാന്ധി പറഞ്ഞു., ഭരണഘടനാ ബാധ്യത നിര്‍വഹിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ് പറഞ്ഞു. സംഘര്‍ഷത്തില്‍ 34 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ പരാജയത്തിന്റെ പ്രതിഫലനമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.