കലാലയങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ക്കെതിരെ ഹൈകോടതി. കലാലയങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾക്ക് ഹൈകോടതി നിരോധനം ഏര്‍പ്പെടുത്തി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തില്‍ സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കലാലയങ്ങൾക്ക് ഉള്ളിൽ ഘരാവോ പഠിപ്പ് മുടക്ക് ധർണ മാർച്ച് തുടങ്ങിയവ നിരോധിച്ചു. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർഥികളെ പ്രേരിപ്പിക്കാൻ പാടില്ല,വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.
Related News
വാളയാര്‍ കേസ്; പെൺകുട്ടികൾ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച
വാളയാർ കേസിൽ പീഡനത്തിന് ഇരയായ പെൺകുട്ടികൾ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച. കൊലപാതക സാധ്യത പരിശോധിക്കണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചു. പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് എടുത്തെങ്കിലും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ പ്രായവും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലവും പരിശോധിക്കുമ്പോൾ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കുമെന്ന് മുൻ എസ്.പി ജോർജ് ജോസഫ് മീഡിയവണിനോട് പറഞ്ഞു. കൊലപാതകമാവാനുള്ള സാധ്യത പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടും പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ബലാത്സംഗം ഉൾപ്പെടെ […]
കാലവര്‍ഷം എത്തുംമുന്പേ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. മഴക്കാലം അടുക്കാനിരിക്കെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നുതന്നെ. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ചുള്ള മൂലമറ്റത്ത് നിന്നുള്ള വൈദ്യുതി ഉല്പാദനത്തില് കുറവുണ്ടായതും വേനല്‍മഴ കനത്തതും ജലനിരപ്പ് ഉയർന്നുനില്‍ക്കാന്‍ കാരണമാണ്. ജലനിരപ്പ് ക്രമാതീതമായി വർധിച്ചാല്‍ മഴക്കാലത്ത് ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 43 ശതമാനം വെള്ളം. മഹാപ്രളയം ഉണ്ടായ 2018ല്‍ ഇതേദിവസം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നത് 35 ശതമാനം വെള്ളം മാത്രമാണ്. 2019 […]
സംസ്ഥാനത്ത് 25 ,772 പേർക്ക് കൊവിഡ്; 189 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 15.87 %
സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് […]