ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് ഭീഷണി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടുമെന്ന് വധഭീഷണി മുഴക്കിയതായാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും പറയുന്നു. ഈ കേസിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷന് ആക്രമിച്ചവര്ക്കായാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്.
Related News
കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ്; സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ്. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയെന്നും എക്സൈസ് കണ്ടെത്തി. kakkanad drugs case ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ പിടിയിലായ പ്രതികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് സംഘം കണ്ടെത്തി. വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും പ്രതികള്‍ക്ക് ആവശ്യമുള്ള പല വസ്തുക്കളും എത്തിച്ചുനല്‍കിയതും സുസ്മിതയാണെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഗൂഡാലോചനകളിലും ഇവര്‍ക്ക് പങ്കുള്ളതായി എക്സൈസ് […]
ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്: വി ഡി സതീശൻ
ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിനിറങ്ങും മുമ്പ് സി.എ.എ കേസുകൾ സിപിഐഎം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെയും പിൻവലിച്ചിട്ടില്ല. സിപിഎമ്മിന്റെത് ആത്മാർഥതയില്ലാത്ത നിലപാടാണ്. മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സി.ഐ.എ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സിപിഐഎമ്മും പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇപ്പോൾ സിവിൽ കോഡ് ആവശ്യം ഇല്ലന്ന് […]
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു
പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. ( cartoonist yesudasan passes away ) വിവിധ മുഖ്യധാരാ മാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് യേശുദാസ്. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവാണ്. മലയാള മനോരമയിൽ […]