ഡല്‍ഹിയില്‍ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചു. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ മൗജ് പൂരിലും ബ്രഹംപുരിയിലും കല്ലേറുണ്ടായതായി ഡൽഹി പൊലീസ് പറഞ്ഞു. പൊലീസും ദ്രുതകർമ്മസേനയും ബ്രഹംപുരിയിൽ ഫ്ലാഗ് മാർച്ച് നടത്തി.
Related News
പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസടക്കം 16 പ്രതിപക്ഷ പാ൪ട്ടികൾ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം ഘട്ടം. […]
തമിഴ്നാട് മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകൾ; ആനകളെ എത്തിച്ചത് ഗജപൂജയ്ക്കെന്ന വ്യാജേനെ
മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്നും ആനകളെ എത്തിച്ച, തമിഴ് നാട് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ബി. മൂർത്തി വിവാദത്തിൽ. മധുരയിൽ നടന്ന വിവാഹത്തിലാണ് ഗജപൂജയ്ക്കെന്ന വ്യാജേനെ വനവംകുപ്പിന്റെ അനുമതി വാങ്ങി ആനകളെ എത്തിച്ചത്. ആനകലെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകർപ്പ് 24ന് ലഭിച്ചു. സെപ്റ്റംബർ ഒൻപതിനായിരുന്നു വിവാഹം. കേരളത്തിൽ നിന്നും സാധു, നാരായണൻ കുട്ടി എന്നീ ആനകളെയാണ് അതിഥികളെ സ്വീകരിക്കാനായി മധുരയിലേക്ക് എത്തിച്ചത്. ഇത്തരം […]
കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്
സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ആറാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച.നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ. ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, […]