Health

യാത്രക്കിടെ ഛര്‍ദ്ദിയോ ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

പലരെയും സാധാരണയായി അലട്ടുന്ന പ്രശ്നമാണ് യാത്രക്കിടെയുണ്ടാകുന്ന ഛർദ്ദി. യാത്രയെ ദുസ്സഹമാക്കുന്ന ഈ പ്രശ്നത്തിന് മരുന്നുൾപ്പടെയുള്ള പരിഹാരമാർഗങ്ങൾ തേടുന്നവരുണ്ട്. എന്നാൽ പ്രകൃതിദത്തമായ പൊടിക്കെെകൾ കൊണ്ട് ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

പുരുഷന്മാരാക്കേൾ യാത്രക്കിടെ ഛർദ്ദിക്കാനുള്ള പ്രവണത സ്ത്രീകൾക്കാണുള്ളതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ‘അവോമിൻ’ പോലുള്ള അലർജി മരുന്നുകൾ കഴിച്ച് യാത്രക്കിടെയുള്ള ഛർദ്ദി തടഞ്ഞു നിർത്തുന്നവരുണ്ട്. എന്നാൽ ഇത്തരം മരുന്നുകളേക്കാൾ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികൾ അവലംബിക്കുന്നതാണ്.

സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കിൽ തുടർച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകൾ നൽകി, ശരീരത്തിന് വിശ്രമം നൽകുന്നതാണ് നല്ലത്. ഏലക്ക ഉപയോഗിച്ച് യാത്രക്കിടെയുണ്ടാകുന്ന ഛർദി തടയാവുന്നതാണ്. യാത്രക്കിടെ അസ്വസ്ഥതയോ, ഛർദ്ദിക്കാൻ തികട്ടി വരികയോ ചെയ്താൽ ഒന്നോ രണ്ടോ ഏലക്ക ചവക്കുന്നത് നല്ലതാണ്. ഏലക്ക സമയമെടുത്ത് ചവച്ചിറക്കുന്നത് ഛർദ്ദിക്ക് ശമനം നൽകും. യാത്രയിലുടനീളം തുടർച്ചായി പുസ്തകം വായന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കലാണ് കഴിവതും നല്ലത്. പകരം, ഇടക്കിടക്ക് ദൂര സ്ഥലത്തേക്ക് നോക്കി കണ്ണിനെ അൽപ്പ നേരം വെറതെ വിടാം. യാത്രക്കിടെയുള്ള തുടർച്ചയായ പ്രവർത്തികൾക്ക് പകരം, ബ്രേക്ക് നൽകി ഇടവിട്ട് ചെയ്യുന്നതാണ് നല്ലത്.

ഛർദ്ദിൽ പ്രശനമുള്ളവർ യാത്രക്കിടെ നാരങ്ങ കയ്യിൽ കരുതാവുന്നതാണ്. പറ്റുമെങ്കിൽ നാരങ്ങയോടൊപ്പം കുരുമുളക് പൊടിയും സൂക്ഷിക്കാനായാൽ നല്ലത്. ഛർദ്ദിക്കാൻ അനുഭവപ്പെടുന്നുണ്ടെങ്കിൽ നാരങ്ങയിൽ അൽപ്പം കുരുമുളക് പൊടി ചേർത്ത് ചവക്കുന്നത് ഫലം ചെയ്യും.