ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നാലെ താലിബാനുമായി സമാധാന കരാര്‍ ഒപ്പുവെക്കാനൊരുങ്ങുന്ന ട്രംപിന്റെ നീക്കം മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. അന്താരാഷ്ട്ര അംഗീകാരത്തോടെ താലിബാന് അഫ്ഗാനിസ്ഥാനില്‍ മടങ്ങിയെത്തുന്നതിനാണ് പുതിയ സമാധാന കരാര്‍ വഴിയൊരുക്കുക. കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്ക നടത്തി വരുന്ന ചര്‍ച്ചകള്‍ വീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും പുതിയ കരാറിനെ കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Related News
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും.ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് സഭയില്‍ വന്നേക്കും. കൊറോണ വൈറസ് സംബന്ധിച്ച് ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയും ആരോഗ്യമന്ത്രി ഇന്ന് സഭയില്‍ നടത്തും ഫെബ്രുവരി 12 വരെ 10 ദിവസം നീണ്ട് നില്ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി തള്ളിയെങ്കിലും ഇന്ന് സഭ സമ്മേളനം ആരംഭിക്കുന്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയം ഇത് തന്നെയായിരിക്കും.കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും […]
ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തില്‍ റെയ്ഡ്; 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു
ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിൽ 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ബാബ ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന. റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്. ഇന്ത്യയിലും വിദേശത്തുമായി രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് […]
വാക്സിന് സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്ക്കും വാക്സിന് നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്. കേന്ദ്രത്തിന്റെ വാക്സിന് നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന് സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന് സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവന […]