Kerala

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്; പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം

ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 50ശതമാനത്തിന്‍റെ കുറവ്

സംസ്ഥാനത്ത് വരാന്‍ പൊകുന്നത് പൊള്ളുന്ന വേനല്‍. ജനുവരിയിലും ഫെബ്രുവരിയിലും ലഭിക്കേണ്ട മഴയില്‍ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ കര്‍മപദ്ധതികള്‍ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം

ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരം മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 50ശതമാനത്തിന്‍റെ കുറവ്. 17 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ 9 മില്ലീമീറ്റര്‍ മഴ മാത്രമാണുണ്ടായത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒരു തുള്ളി മഴ ലഭിച്ചിട്ടില്ല. മറ്റ് ജില്ലകളില്‍ 50 ശതമാനത്തിന് മുകളില്‍ കുറവുണ്ടായിട്ടുണ്ട്. മഴക്കുറവും കടുത്തചൂടും വരും നാളുകളില്‍ കൊടുംവരള്‍ച്ചയാകും സംസ്ഥാനത്തുണ്ടാകുക. പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതും മറ്റൊരു കാരണമാണ്. വരള്‍ച്ച നേരിടാന്‍ ശാസ്ത്രീയ നടപടികള്‍ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.

ഭൂഗര്‍ഭ ജലസ്രോതസ് സംരക്ഷിക്കാനും സത്വര നടപടികള്‍ വേണം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പലയിടങ്ങളില്‍ ഇപ്പോള്‍ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഫെബ്രുവരി അവസാനത്തോടെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.